/kalakaumudi/media/media_files/2025/01/27/aSOJOVXKzQeDRzCeqyEZ.jpg)
Rep.Img
തിരുവനന്തപുരം: യാത്രക്കാര്‍ മദ്യപിച്ചു ട്രെയിനില്‍ കയറി അക്രമമുണ്ടാക്കുന്നതു തടയാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയില്‍വേ. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ അധികാരപരിധിയുള്ള റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍നിന്നാണു ബവ്‌കോയ്ക്കു കത്തുനല്‍കിയത്. സ്റ്റേഷനുകളുടെ 500 മീറ്റര്‍ ദൂരപരിധിയില്‍നിന്നു ബവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്നാണ് ആവശ്യം.
കേരള എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിലാണു റെയില്‍വേ ബവ്‌കോ ഔട്ട്‌ലറ്റുകളെ പ്രതിക്കൂട്ടിലാക്കുന്നത്. കഴിഞ്ഞ നവംബര്‍ 2നു വര്‍ക്കലയിലായിരുന്നു സംഭവം. പ്രതിയായ യാത്രക്കാരന്‍ കോട്ടയത്തുനിന്നു മദ്യപിച്ചാണു ട്രെയിനില്‍ കയറിയതെന്നു കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിലേക്കു നയിക്കുന്നതു റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ബവ്‌കോ ഔട്ട്‌ലറ്റുകളാണെന്ന നിഗമനമാണു റെയില്‍വേയുടേത്.
കേരളത്തില്‍ പല റെയില്‍വേ സ്റ്റേഷനുകള്‍ക്കും സമീപം ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നിരിക്കെയാണു ബവ്‌കോയോടു മാത്രം നിര്‍ദേശം. ഇതിനിടെ, തൃശൂര്‍ മുളങ്കുന്നത്തുകാവിലെ ബവ്‌കോ ഔട്ട്‌ലെറ്റിലേക്ക് ആളുകള്‍ പ്ലാറ്റ്‌ഫോം മറികടന്നു പോകുന്നതു ശല്യമാകുന്നെന്നും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തിരുന്നു മദ്യപിക്കുന്നെന്നും ചൂണ്ടിക്കാട്ടി മറ്റൊരു കത്ത് തൃശൂര്‍ ആര്‍പിഎഫ് ബവ്‌കോയ്ക്കു നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
