ശബരിമലയിലെ മാസപൂജകൾക്ക് വെർച്വൽക്യൂ: സാധ്യത ആരാഞ്ഞ് ഹൈക്കോടതി

ശബരിമലയിലെ മാസപൂജകൾക്കും വെർച്വൽ ക്യൂ സ്പോട്ട്  ബുക്കിങ് ഏർപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് ഹൈക്കോടതി. പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് കോടതി നിർദേശിച്ചു. ഈ മാതൃക പ്രതിമാസപൂജകൾക്കും തുടരുന്ന കാര്യമാണ് പരിഗണിക്കുന്നത്.

author-image
Devina
New Update
highcourt

കൊച്ചി: ശബരിമലയിലെ മാസപൂജകൾക്കും വെർച്വൽ ക്യൂ സ്പോട്ട്  ബുക്കിങ് ഏർപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് ഹൈക്കോടതി.

ഇതു സംബന്ധിച്ച പ്രതികരണമറിയിക്കാൻ ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം  ബെഞ്ച് സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങിയവർക്കു നിർദേശം നൽകി.

 ശബരിമല സ്‌പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയായെടുത്ത ഹർജി 18 ന് വീണ്ടും പരിഗണിക്കും. മണ്ഡലമകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് വെർച്വൽ ക്യൂ സ്‌പോട്ട് ബുക്കിങ് രീതി ഏർപ്പെടുത്തിയിരുന്നു.

 പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് കോടതി നിർദേശിച്ചു. ഈ മാതൃക പ്രതിമാസപൂജകൾക്കും തുടരുന്ന കാര്യമാണ് പരിഗണിക്കുന്നത്.