/kalakaumudi/media/media_files/2025/04/12/izemxWYvNuggn3mCzTbr.jpg)
ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിഷുവിളക്ക് മഹോത്സവം ആരംഭിച്ചു. വിഷു ദിവസമായ 14 ന് പുലർച്ചെ 2.30ന് ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണി ദർശനത്തിന് സൗകര്യമൊരുക്കും.മകത്തിന് ചാർത്തുന്ന തങ്ക ഗോളകയും സഹസ്രനാമമാലയുൾപ്പെടെയുള്ള മാലകളും പുഷ്‌പഹാരങ്ങളും ചാർത്തി സർവാഭരണവിഭൂഷിതയായി അനുഗ്രഹാശിസുകളോടെയാണ് അന്നേ ദിവസം ദർശനം. തുടർന്ന് നിർമ്മാല്യ ദർശനം വിശേഷാൽ പൂജകൾ എന്നിവയ്ക്ക് പുറമേ ശാസ്താവിന് നെയ്യഭിഷേകം, 101 നാളികേരം ഉടയ്ക്കൽ, കീഴ്ക്കാവിൽ പൂമൂടൽ, ശിവന് രുദ്രാഭിഷേകം, നാഗരാജാവിന് നൂറും പാലും, ചതുശ്ശതം എന്നിവയുമുണ്ടാകും.ഉച്ചയ്ക്ക് 12 മുതൽ വിഷുസദ്യ, വൈകിട്ട് 3.15ന് കാഴ്ച്ച ശീവേലിയും രാത്രി 9.00ന് വിളക്കിനെഴുന്നെള്ളിപ്പും നടക്കും. ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ നൃത്തനൃത്ത്യങ്ങൾ, ഭക്തിഗാനമേള, തിരുവാതിര, ഓട്ടൻ തുള്ളൽ തുടങ്ങിയ പരിപാടികളും നടക്കും .