ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും സമൃദ്ധിയുടെയും ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു വിഷുക്കാലം

ഇന്ന് മേടമാസത്തിലെ വിഷു.പുതിയ വര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും, വിഷുദിനവും മലയാളികള്‍ ഒരു പുതിയ ആരംഭമായി കരുതിവരുന്നു.കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണവിഗ്രഹവുമായി കണി ഒരുക്കി, പുലര്‍ച്ചെ കണികണ്ടുണര്‍ന്ന് മലയാളികള്‍ വിഷു കൊണ്ടാടുന്നു.

author-image
Akshaya N K
New Update
vii

ഇന്ന് മേടമാസത്തിലെ വിഷു.പുതിയ വര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും, വിഷുദിനവും മലയാളികള്‍ ഒരു പുതിയ ആരംഭമായി കരുതിവരുന്നു. ഐശ്വര്യത്തിന്റെയും, അഭിവൃദ്ധിയുടെയും,സമൃദ്ധിയുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌ വിഷു. സമ്പന്നമായ കാര്‍ഷിക സംസ്‌കാരത്തെയും വിഷു സൂചിപ്പിക്കുന്നു.

  കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണവിഗ്രഹവുമായി കണി ഒരുക്കി, പുലര്‍ച്ചെ കണികണ്ടുണര്‍ന്ന് മലയാളികള്‍ വിഷു കൊണ്ടാടുന്നു. വീടുകളില്‍ സദ്യയൊരുക്കിയും പടക്കം പൊട്ടിച്ചും, പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും വര്‍ണ്ണാഭമായി ആഘോഷിക്കുന്നു.വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യുമെന്നും വിശ്വാസമുണ്ട്.വിവിധ ക്ഷേത്രങ്ങളിലും വിഷു കെങ്കേമമായി കൊണ്ടാടുന്നു.

.

festival kerala vishu