/kalakaumudi/media/media_files/2025/08/08/aana-2025-08-08-12-45-33.jpg)
പാലക്കാട്: കണ്ണിന് പരിക്കേറ്റ കൊമ്പന്‍ പിടി 5ന്റെ ചികിത്സ നല്‍കുന്ന ദൗത്യം പൂര്‍ത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നല്‍കി.ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച കുറഞ്ഞതോടെയാണ് ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്.ആനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. ആനയ്ക്ക് റേഡിയോ കോളര്‍ പിടിപ്പിച്ചു. മയക്കം വിടാനുള്ള മരുന്നും നല്‍കി. മയക്കുവെടി വെച്ചതിനെ തുടര്‍ന്ന് 2 മണിക്കൂര്‍ നേരമാണ് പിടി 5 ഉറങ്ങിയത്.ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ഉള്‍പ്പെടെ 15 പേരാണു ദൗത്യ സംഘത്തിലുണ്ടായിരുന്നത്.