വിവേകാനന്ദറോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം

ഇടപ്പള്ളി നോർത്ത് കുന്നുംപുറം വിവേകാനന്ദറോഡ് റെസിഡന്റ്‌സ് അസോസിയേഷൻ (വി.ആർ.ആർ.എ)    20 -മത്  വാർഷികവും കുടുംബസംഗമവും നടന്നു. റിട്ട കസ്റ്റംസ് ഉദ്യോഗസ്ഥൻ പി ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
ras

 

കൊച്ചി : ഇടപ്പള്ളി നോർത്ത് കുന്നുംപുറം വിവേകാനന്ദറോഡ് റെസിഡന്റ്‌സ് അസോസിയേഷൻ (വി.ആർ.ആർ.എ)    20 -മത്  വാർഷികവും കുടുംബസംഗമവും നടന്നു. റിട്ട കസ്റ്റംസ് ഉദ്യോഗസ്ഥൻ പി ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. വി.ആർ.ആർ.എ പ്രസിഡന്റ് പുഷ്പ ജോസഫ് അധ്യക്ഷത വഹിച്ചു. എഡ്രാക് ജില്ലാ സെക്രട്ടറി പൊന്നമ്മ പരമേശ്വരൻ, ചേരാനല്ലൂർ എഎസ്ഐ മനോജ് കെ ടി , മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി , ടി ബി ഹനിതകുമാർ  എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഉഷ ശശി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി ജി മാർത്താണ്ഡൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സായി ശങ്കർ സ്വാഗതവും ഗിരിജ ഗോപിനാഥൻ നായർ നന്ദിയും പറഞ്ഞു. ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. തുടർന്ന്  പ്രശസ്ത ഗായകർ അണിനിരന്ന ഗാനസന്ധ്യയും  വിവിധ കലാപരിപാടികളും അരങ്ങേറി.

kochi