വിഴിഞ്ഞത്ത് ഇന്ത്യൻ  യാട്ട് എത്തി

പോണ്ടിച്ചേരി  അൾട്രാ മറൈൻ യാട്ട് പ്രൈ. ലിമിറ്റഡ്‌ മുംബൈ ആർമി അഡ്വഞ്ചർ നോഡൽ കേന്ദ്രത്തിനുവേണ്ടിയാണിത് നിർമിച്ചത്. ഒരു വനിതാ നാവിക ഉൾപ്പെടെ ആറുപേർ യാട്ടിലുണ്ട്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

കോവളം: വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ യാട്ട് എത്തി. ആർമിക്കു നിർമിച്ച യാട്ട് കൈമാറാനുള്ള യാത്രയ്ക്ക് ഇടയിലാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ഐഎഎസി ത്രിവേണി എന്ന യാട്ട് പോണ്ടിച്ചേരിയിൽനിന്നു മുംബൈക്കുള്ള യാത്രാമധ്യേ ഇന്ധനം, ജലം, പ്രൊവിഷൻ എന്നിവയ്‌ക്കായാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ്  പുതിയ വാർഫിൽ എത്തിയത്.

പോണ്ടിച്ചേരി  അൾട്രാ മറൈൻ യാട്ട് പ്രൈ. ലിമിറ്റഡ്‌ മുംബൈ ആർമി അഡ്വഞ്ചർ നോഡൽ കേന്ദ്രത്തിനുവേണ്ടിയാണിത് നിർമിച്ചത്. ഒരു വനിതാ നാവിക ഉൾപ്പെടെ ആറുപേർ യാട്ടിലുണ്ട്. വിഴിഞ്ഞം തുറമുഖ പർസർ എസ് വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ എം എസ്  അജീഷ് എന്നിവരുൾപ്പെട്ട സംഘം യാട്ടിൽ പരിശോധന നടത്തി. 

vizhinjam port