വിഴിഞ്ഞം എസ്.ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

author-image
Anagha Rajeev
New Update
c
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വിഴിഞ്ഞം  എസ് ഐയെ  എസ്‌ഐ കുരുവിള ജോര്‍ജിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയം. ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു.

ജൂണ്‍ എട്ടാം തിയ്യതി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജാണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്.

suiside