വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് സെന്റർ നവീകരിക്കും

വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് സെന്റർ നവീകരിക്കും

author-image
Sukumaran Mani
New Update
fish landing centre

Vizhinjam Fish landing centre

Listen to this article
0.75x 1x 1.5x
00:00 / 00:00

വിഴിഞ്ഞം : ജില്ലയിലെ മുഖ്യ മീൻവിപണന കേന്ദ്രവുമായ വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് സെന്ററിനെ ആധുനികവത്‌കരിക്കാൻ പദ്ധതി വരുന്നു. തുറമുഖ എൻജിനിയറിങ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ലാൻഡിങ് സെന്ററും അനുബന്ധ ഹാർബറും. ലാൻഡിങ് സെന്ററിനെ നവീകരിക്കുന്നതിന് 25 കോടി രൂപയുടെ വിശദമായ പ്രോജക്ടാണ് ഹാർബർ എൻജിനിയറിങ് അധികൃതർ തയ്യാറാക്കി നൽകി.

സാഗർ പരിക്രമയുടെ പര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല 2023 സെപ്റ്റംബർ രണ്ടിന് വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്റർ ഉൾപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ആ സമയത്ത് ലാൻഡിങ് സെന്ററിന്റെ ശോച്യാവസ്ഥയെക്കുറിച്ച് മത്സ്യത്തൊഴിലാളികളും മന്ത്രിയോട് പറഞ്ഞിരുന്നു. സെന്ററിനെ ആധുനികവത്‌കരിക്കുന്നതിന് അദ്ദേഹം അന്ന് നിർദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പിന്റെ വിഴിഞ്ഞം എക്‌സിക്യുട്ടീവ് എൻജിനിയർ ജി.എസ്.അനിൽകുമാർ 25 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സംസ്ഥാന ഫിഷറീസ് സെക്രട്ടറിക്ക്‌ സമർപ്പിച്ചിരുന്നു. കെ.എസ്.ശ്രീനിവാസ് കേന്ദ്ര ഫിഷറീസ് സെക്രട്ടറിക്ക്‌ കൈമാറിയിട്ടുണ്ട്.

പഴയ ലീവാർഡ് വാർഫിന് അഭിമുഖമായും ലാൻഡിങ് സെന്ററിനുമിടയ്ക്കായി നിരനിരയായി 40 മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലുമായി ഓരോ ജെട്ടികൾ നിർമിക്കും. കരയിലേക്ക് വള്ളങ്ങൾ നിരത്തുന്നതിനുള്ള സ്ഥലക്കുറവുള്ളതിനെ തുടർന്ന് കടൽമണ്ണ് നിറച്ചുള്ള ചാക്കുകൾ അടുക്കി കടൽത്തീരത്തിന് സമാനമായ സ്ഥലമുണ്ടാക്കും. ലാൻഡിങ് സെന്ററിന്‌ സമീപത്തെ കടൽഭാഗം മൂന്ന് മീറ്റർ ആഴത്തിലുമാക്കും. ലാൻഡിങ് സെന്റർ വലയം ചെയ്ത് സംരക്ഷിത മതിൽ കെട്ടി വലയംചെയ്ത് ഗേറ്റുമിടും. ടൈൽപാകിയ ലേലഹാൾ, ഇരട്ടനില കെട്ടിടത്തിൽ മുകളിൽ ലോക്കർ റൂം താഴെ കടകൾ എന്നിവ നിർമിക്കും.ആധുനിക സൗകര്യങ്ങളും വള്ളങ്ങൾ വയ്ക്കാൻ പ്രത്യേകയിടവും 

Vizhinjam fish landing centre