വിഴിഞ്ഞത്തെ ഹോട്ടല്‍ മരണം: അന്വേഷണം വ്യാപിപ്പിച്ചു, വ്യാപക പരിശോധന

വീട്ടില്‍ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കൂടുതല്‍ ഇടങ്ങളില്‍ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു

author-image
Biju
New Update
asmak

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ കൂടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടില്‍ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കൂടുതല്‍ ഇടങ്ങളില്‍ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ അല്ല ഇന്ന് ചികിത്സ തേടിയത്.തിരുവനന്തപുരം പാളയത്ത് നിന്നും കോവളത്തുനിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തു.സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി എറണാകുളം സിഐഎഫ്ടിയിലേക്ക് അയക്കും.