''വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്,ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകം'': വി.ഡി. സതീശൻ

വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

author-image
Greeshma Rakesh
New Update
vizhinjam VD SATHEESAN

vizhinjam was made a reality by oommen chandy says vd satheesan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷട്ര തുറമുഖ പദ്ധതി യു.ഡി.എഫിൻറെ കുഞ്ഞാണെന്നും അത് യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

അന്ന് ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫിനെയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും എന്തൊരു ഇരട്ടത്താപ്പാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ കുറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ നടത്തിയ പ്രസ്താവന നടത്തിയതിൻറെ വിഡിയോയും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാവിലെയാണ് ആദ്യ മദർഷിപ്പ് എത്തിയത്​. ചൈ​ന​യി​ലെ സി​യാ​മെ​ൻ തു​റ​മു​ഖ​ത്ത് ​നി​ന്നും 2000 ക​ണ്ടെയ്​​ന​റു​ക​ളു​മാ​യെത്തിയ ‘സാ​ൻ ഫെ​ർ​ണാ​ണ്ടോ’ എന്ന ക​പ്പ​ലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകുന്നത്. എന്നാൽ, ഔദ്യോഗിക സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിക്കാത്തത് വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ എത്തി.

പുതുചരിത്രം പിറന്നു.

2015 ഡിസംബർ 5 ന് തറക്കല്ലിട്ട പദ്ധതി.

പൂർണ തോതിൽ ചരക്കു നീക്കം നടക്കുന്ന തരത്തിൽ ട്രയൽ റണ്ണും നാളെ തുടങ്ങും.

നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യു.ഡി.എഫ് സർക്കാറിൻറെ സ്വപ്ന പദ്ധതിയാണ്. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.

വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. 'കടൽക്കൊള്ള' എന്ന് എഴുതിയത് സി.പി.എം മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മൻ ചാണ്ടിയേയും യു.ഡി.എഫിനേയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.

വിഴിഞ്ഞം യു.ഡി.എഫ് കുഞ്ഞാണ്. അത് യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. ഓർമ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവർക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ.

 

vd satheesan vizhinjam port udf oommen chandy