പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: രാജ്യാന്തര തുറമുഖ ത്ത് ഈ മാസാവസാനം കണ്ടെയ്നറുകളുമായി കപ്പൽ അടുക്കും. മുംദ്ര തുറമുഖത്തു നിന്നാണ് കണ്ടെയ്നർ കപ്പൽ എത്തുന്നത്.തുറമുഖത്ത് കണ്ടെയ്നർ ഇറക്കുന്നതു സംബന്ധിച്ച പരീക്ഷണ നടപടികൾ തുടങ്ങിയിട്ടുണ്ട്. തുറമുഖത്തെ സ്കാനർ മന്ദിരത്തിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇവിടെ നിന്നായിരിക്കും പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. കണ്ടെയ്‌നറുകളുടെ പ്രവർത്തനത്തിനായി ട്രെയിലറുകളും എത്തിച്ചിട്ടുണ്ട്.
കപ്പലിൽ എത്തുന്ന കണ്ടെയ്നറുകളുടെ കയറ്റിറക്കു ദൗത്യത്തിൻ്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. പോർട്ട് ഓപ്പറേഷൻ മന്ദിരം (പിഒബി) എന്നറിയു ന്ന ബഹുനില കെട്ടിടത്തിലെ കൺട്രോൾ റൂമിൽ നിന്നാണ്ക്രെയിനുകളുടെ നിയന്ത്രണമുൾപ്പെടെയുള്ള ഓപ്പറേഷൻ നടപടി കൾ സ്വീകരിക്കുന്നത്.
കണ്ടെയ്നറുകളിൾക്കുള്ളിലെ സാമഗ്രികൾ സ്കാൻ ചെയ്യുന്നതിന് വലിയ സ്കാനർ സാങ്കേതിക സംവിധാനം സജ്ജമാക്കുന്നതിനുള്ള കെട്ടിടവും ഒരുങ്ങുന്നുണ്ട്. വിദേശ നിർമിത സ്കാനർ ഉൾപ്പെടുന്ന സാങ്കേതിക സംവിധാനം ഇവിടെ വൈകാതെ എത്തും. കസ്റ്റംസ്, ഇമിഗ്രേ ഷൻ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കു തുറമുഖ പ്രവർത്തിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുമെന്നും അധികൃതർ അറിയിച്ചു.