വിഴിഞ്ഞം: ഉമ്മന്‍ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് വി ഡി സതീശന്‍

വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കടല്‍ക്കൊള്ള എന്ന് എഴുതിയത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്

author-image
Prana
New Update
v d satheeshaqn
Listen to this article
0.75x1x1.5x
00:00/ 00:00

ഉമ്മന്‍ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അന്ന് എല്‍ഡിഎഫ് അഴിമതി ആരോപിച്ചു. 6000 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ ജുഡീഷണല്‍ കമ്മീഷനെ വച്ചു. ഈ കമ്മീഷന്‍ ക്ലീന്‍ചിറ്റാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന്റേത് ക്രെഡിറ്റ് എടുക്കാന്‍ ഉള്ള തന്ത്രമാണെന്നും ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ട് പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുകയാണെന്നും സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കടല്‍ക്കൊള്ള എന്ന് എഴുതിയത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെയെന്നെഴുതിയ വിഡിയോ സഹിതമുള്ള ഒരു കുറിപ്പ് വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.

vizhinjam vizhinjam port inauguraton vizhinjamport