എംഎസ്സി ഐറീനയെ വരവേറ്റ് വിഴിഞ്ഞം

മലയാളിയും തൃശൂര്‍ സ്വദേശിയുമായ വില്ലി ആന്റണിയാണ് കണ്ടെയ്‌നര്‍ കപ്പലിന്റെ ക്യാപ്റ്റന്‍.മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടേതാണ് കപ്പല്‍

author-image
Sneha SB
New Update
SHIP IRINA

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്ത് എത്തി.രാവിലെ ഒന്‍പത് മണിയോടെയാണ് ബര്‍ത്തിംഗ് പൂര്‍ത്തിയായത്.മലയാളിയും തൃശൂര്‍ സ്വദേശിയുമായ വില്ലി ആന്റണിയാണ് കണ്ടെയ്‌നര്‍ കപ്പലിന്റെ ക്യാപ്റ്റന്‍.മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടേതാണ് കപ്പല്‍ .ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍. ഇതേ സീരിസിലുള്ള എംഎസ്‌സിതുര്‍ക്കിയും മിഷേല്‍ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു.സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളിലാദ്യമായാണ് ഈ കപ്പല്‍ എത്തുന്നത്.400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ളതാണ് എംഎസ്സി ഐറീന. ക്യാപ്റ്റനെ കൂടാതെ കപ്പലിലെ ക്രൂവിലും മലയാളിയുണ്ട്. വിഴിഞ്ഞത്തുനിന്ന് ടഗുകളെത്തി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ സ്വീകരിച്ചത്.വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347ാമത്തെ കപ്പലാണ് എംഎസ്സി ഐറീന.

 

Vizhinjam International Port msc shipping company