വികെ മിനിമോൾ കൊച്ചി മേയർ; സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയി

കൊച്ചി കോർപ്പറേഷൻ മേയറായി വികെ മിനിമോൾ തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി. ദീപ്തി മേരി വർഗ്ഗീസ് മിനിമോൾക്ക് വോട്ട് ചെയ്തു.

author-image
Shyam
New Update
deepthi mary

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേയറായി വികെ മിനിമോൾ തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി. ദീപ്തി മേരി വർഗ്ഗീസ് മിനിമോൾക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും ജയിച്ചിരുന്നു.ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക.തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് യു.ഡി.എഫ് മേയർ സ്ഥാനാർഥികളിൽ തീരുമാനമെടുത്തത്. ഡെപ്യൂട്ടി മേയർപദവിയും രണ്ടുപേർക്കാണ് നൽകുന്നത്. മിനിമോളുെട കാലയളവിൽ ദീപക് ജോയിയും ഷൈനിയുടെ കാലയളവിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും.

kochi corporation