/kalakaumudi/media/media_files/2026/01/07/prasanth-mla-2026-01-07-11-10-45.jpg)
തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ ശ്രീലേഖയുമായുള്ള ഓഫീസ് തർക്കത്തെ തുടർന്ന് വട്ടിയൂർക്കാവ് എംഎൽഎയും സിപിഎം നേതാവുമായ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്നു.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിൽ നിന്ന് ഓഫീസ് മാറ്റാനാണ് വി കെ പ്രശാന്ത് തീരുമാനിച്ചത്.
പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നതിന് മാർച്ച് വരെ കാലാവധിയുള്ളപ്പോഴാണ് ഓഫീസ് മാറാൻ തീരുമാനിച്ചത്.
തർക്കം അവസാനിക്കട്ടെയെന്നാണ് പ്രശാന്ത് പ്രതികരിച്ചത്.മരുതുംകുഴിയിലേക്കാണ് എംഎൽഎ ഓഫീസ് മാറ്റുന്നത്.
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്.
അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.
എംഎൽഎ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
