വ്യാജ ആരോപണങ്ങളുടെ തേരാളിയാണ് അന്‍വറെന്ന് വികെ സനോജ്

അന്‍വറിന്റെ ആരോപണങ്ങള്‍ ആര്‍എസ്എസിനെ സഹായിക്കാനാണ്. അന്‍വറിനെ എല്ലാ അര്‍ത്ഥത്തിലും പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

author-image
Prana
New Update
panoor-bomb-blast

അന്‍വറിന്റെ കളി ഇടതുപക്ഷ രാഷ്ട്രീയത്തെ ചാരി വേണ്ടെന്ന് ഡിവൈഎഫ്‌ഐ സെക്രട്ടറി വി കെ സനോജ്. അന്‍വര്‍ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണ്. അന്‍വറിന്റെ ആരോപണങ്ങള്‍ ആര്‍എസ്എസിനെ സഹായിക്കാനാണ്. അന്‍വറിനെ എല്ലാ അര്‍ത്ഥത്തിലും പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലെ ലൈക്കും കമന്റും കണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കാന്‍ അന്‍വര്‍ ആയിട്ടില്ല. അന്‍വര്‍ കാണാന്‍ പോകുന്നതേ ഉള്ളൂ. അദ്ദേഹത്തിന്റെ ഭീഷണികളെ അം?ഗീകരിക്കാന്‍ കഴിയില്ല. അന്‍വറിന് പല അജണ്ടകളുമുണ്ട്. നൂറുവര്‍ഷത്തെയും 150 വര്‍ഷത്തെയും കുടുംബ പാരമ്പര്യം കയ്യില്‍ വച്ചാല്‍ മതി. ആരുടെ ഉപദേശപ്രകാരമാണ് അന്‍വര്‍ ഇതിനൊക്കെ തുനിയുന്നത് എന്നോര്‍ക്കണം. മറുനാടന്‍ മലയാളിയുടെ മറുപതിപ്പായി അന്‍വര്‍ മാറിയെന്നും വി കെ സനോജ് ആരോപിച്ചു.

 

dyfi pv anwar mla vk sanoj