കേരളത്തില്‍ 5 ജി സേവനങ്ങളുമായി വോഡഫോണ്‍ ഐഡിയ

1.37 കോടിയിലേറെ ഉപഭോക്താക്കളുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ഈ മേഖലയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതില്‍ അര്‍പ്പണ മനോഭാവത്തോടെ തുടരുകയുമാണ്.

author-image
Rajesh T L
New Update
vodafone

Vodafone introducing 5G in Kerala

Listen to this article
0.75x1x1.5x
00:00/ 00:00

ടെലികോം സേവനദാതാവായ വി കേരളത്തില്‍ 5 ജി സേവനങ്ങള്‍ നല്‍കാന്‍ തയ്യാറായി കഴിഞ്ഞെന്ന് വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ വഴി 18000 കോടി രൂപ വിജയകരമായി സമാഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. വിയുടെ ഏറ്റവും വലുതും ദീര്‍ഘകാലമായി തുടരുന്നതുമായ മുന്‍ഗണനാ വിപണികളില്‍ ഒന്നാണ് കേരളം. 1.37 കോടിയിലേറെ ഉപഭോക്താക്കളുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ഈ മേഖലയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതില്‍ അര്‍പ്പണ മനോഭാവത്തോടെ തുടരുകയുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ 4ജി സ്‌പെക്ട്രം വിയാണ് കൈവശം വെക്കുന്നത്. കേരള ജനസംഖ്യയുടെ 98 ശതമാനത്തെ വിയുടെ 4ജി ശൃംഖല ഉള്‍കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

vodafone