ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സൂചന . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകള്‍ ചര്‍ച്ച ചെയ്തു.ആവശ്യമായ തുടര്‍ നടപടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഭരണഘടനയ്ക്ക് അനുസൃതമായും സുപ്രീംകോടതി വിധി പാലിച്ചുമാകും നടപടികള്‍ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആധാര്‍ നല്കുുന്ന യുഐഡിഎഐയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തിലെ സാങ്കേതിക വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തും. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കകരുതെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത്.