/kalakaumudi/media/media_files/2025/07/24/juyksjknh-2025-07-24-08-39-37.jpg)
ആലപ്പുഴ: വി. എസ് അച്യുതാനന്ദന് ആലപ്പുഴയില്‍ സ്മാരകം വന്നേക്കും. ഇക്കാര്യം സി പി എമ്മിന്റെ ആലോചനയിലുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. കെ. ആര്‍. ഗൗരിയമ്മക്കും പി. കെ. ചന്ദ്രാനന്ദനും കൂടി ഇവിടെ സ്മാരകം പണിയാനും ഉദ്ദേശിക്കുന്നു. അവസാന കാലത്തു ഗൗരിയമ്മ സി പി എമ്മിനൊപ്പമായിരുന്നതിനാലാണ് സ്മാരകം ആലോചിക്കുന്നത്. പി. കെ. ചന്ദ്രാനന്ദന്‍ പുന്നപ്ര - വയലാര്‍ സമര സേനാനിയുമായിരുന്നു.
ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട് സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് കൂടാതെയാണ് സ്മാരകം നിര്‍മിക്കാന്‍ സി പി എം ആലോചിക്കുന്നത്.