വിഎസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പിണറായി

അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

author-image
Biju
New Update
pinarayigd

തിരുവനന്തപുരം: ആരോഗ്യസ്ഥിതി വഷളായി ചിക്തിസയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

രാവിലെ പതിനൊന്നരയോടെ വിഎസ് ചികിത്സയില്‍ കഴിയുന്ന പട്ടം എസ് യു ടി ആശുപത്രിയിലെത്തിയാണ് പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. 

അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. നേരത്തെ സിപിഎം നേതാക്കളും ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.

 

v s achuthanandan cheif minister pinarayi vijayan