/kalakaumudi/media/media_files/2025/07/21/vs-2025-07-21-16-18-29.jpg)
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാത്രി പൊതു ദര്‍ശനത്തിനു വയ്ക്കും.നാളെ രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും.വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനുവയ്ക്കും.മറ്റെന്നാള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.വൈകിട്ടോടെ സംസ്‌ക്കാരം നടത്തും.