തൃശ്ശൂര്‍പൂരം കലക്കൽ: ബാഹ്യ ഇടപെടലില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ല: വി.എസ് സുനില്‍കുമാര്‍

റിപ്പോർട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല. പൂരം  അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. എനിക്കു മനസ്സിലായ കാര്യങ്ങൾ അനുസരിച്ചിട്ടുള്ളത് ആ റിപ്പോർട്ടിൽ വന്നു കൊള്ളണമെന്നില്ല

author-image
Vishnupriya
New Update
vx
Listen to this article
0.75x1x1.5x
00:00/ 00:00

തൃശ്ശൂര്‍: തൃശ്ശൂര്‍പൂരം അലംങ്കോലമാക്കിയതിൽ ഗൂഡാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. റിപ്പോർട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല. പൂരം  അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. എനിക്കു മനസ്സിലായ കാര്യങ്ങൾ അനുസരിച്ചിട്ടുള്ളത് ആ റിപ്പോർട്ടിൽ വന്നു കൊള്ളണമെന്നില്ല. ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട്  അംഗീകരിക്കാൻ ആവില്ലെന്ന് സുനിൽകുമാർ പ്രതികരിച്ചു.

രാഷ്ട്രീയ കുപ്പായം അഴിച്ചു വച്ചിട്ടു വരുന്ന സ്ഥലമാണ് തൃശൂർ പൂരം. ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം. മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണാഗ്രഹം. ആ സംഭവത്തിൽ പഴി കേൾക്കേണ്ടി വന്ന ആളാണ് താനെന്നും സുനില്‍കുമാര്‍ പറഞ്ഞ. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ ആവില്ല.1300 പേജുള്ള  റിപ്പോർട്ട് എന്ന് പറഞ്ഞാൽ നല്ല റിപ്പോർട്ട് ആയിരിക്കും. രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ കിട്ടും. അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

VS Sunilkumar Thrissur Pooram