/kalakaumudi/media/media_files/2025/07/21/vs-death-2025-07-21-16-55-28.jpg)
തിരുവനന്തപുരം : വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസമായി
ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രയും പ്രിയപ്പെട്ട നേതാവുമായ വിഎസ് അച്യുതാനന്ദന്‍ മരിച്ചത് ഇന്ന് വൈകിട്ട് 3.20 നാണ്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും.
ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.നാളെ രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
മറ്റന്നാള്‍ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ടോടെ ആലപ്പുഴയില്‍ വലിയ ചുടുകാട് ശ്മശാനത്തില്‍ സംസ്‌കരിക്കും.പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി.