/kalakaumudi/media/media_files/2025/12/14/rajeshhh-2025-12-14-14-25-53.jpg)
തിരുവനന്തപുരം :തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം തലസ്ഥാനത്തെത്തുമെന്നും വി വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ മേയർ ആരാകും എന്നത് സംബന്ധിച്ചുള്ള തീരുമാനം പാർട്ടി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാന സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതികാരമാണ് ഈ വിധി പ്രഖ്യാപനത്തിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
'തിരുവനന്തപുരത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ വിജയമാണിത്. ആ വിജയം ഞങ്ങൾ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും.
45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച കാര്യമാണത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസുമായി അതിനുവേണ്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു', അദ്ദേഹം വ്യക്തമാക്കി.
'അമ്പതല്ല 75 സീറ്റുണ്ടെങ്കിലും രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. പ്രതിസന്ധികൾ പ്രതീക്ഷിച്ചുതന്നെയാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയിട്ടുള്ളത്,
ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
അത് പരിഹരിച്ച് മുന്നോട്ടുപോകും. കേരളത്തെ സംബന്ധിച്ച്, പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു.
പൂച്ചയ്ക്ക് തിരുവനന്തപുരം മണികെട്ടും', രാജേഷ് പറഞ്ഞു.
'തിരുവനന്തപുരം മേയർ ആരായിരിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ പറയും.
ബിജെപി നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന ഒരു ഭരണസമിതിയായിരിക്കും കോർപറേഷനിൽ അധികാരത്തിൽവരിക. സംസ്ഥാന കമ്മിറ്റി കൂടി വേണ്ട തീരുമാനം എടുക്കുകയും സംസ്ഥാന അധ്യക്ഷൻ കൃത്യമായ സമയത്ത് അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യും',
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
