/kalakaumudi/media/media_files/2025/09/14/death-2025-09-14-16-16-08.jpg)
കോഴിക്കോട്: കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
കൂടെയുണ്ടായിരുന്നവര്‍ മതിലിന്റെ ഭാഗങ്ങള്‍ മാറ്റി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയര്‍ഫോഴ്‌സ് എത്തിയാണ് ഉദയ്യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതില്‍ ഉയര്‍ത്തിയത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരുക്കേറ്റു.
''പുതിയ മതില്‍ നിര്‍മിക്കുന്നതിനിടെ മണ്ണ് താഴ്ന്നാണ് പഴയ മതിലിടിഞ്ഞത്. ഉദയ് മാഞ്ചിയുടെ തല അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങി. മലയാളി ഉള്‍പ്പെടെ മൂന്നു ജോലിക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും മതില്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല''ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
