/kalakaumudi/media/media_files/2025/06/25/munfadfsg-2025-06-25-11-36-34.jpg)
കല്‍പ്പറ്റ: വയനാട്ടില്‍ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം കയറി.
പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ വിശദമാക്കി. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. ചൂരല്‍മരയില്‍ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതര്‍ ഒരുങ്ങുന്നത്.
അതിനിടെ പരിശോധനയ്ക്ക് എത്തിയ വില്ലേജ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.