സെക്‌സ് ചെയ്യാൻ താത്പര്യമുണ്ടോ? നിങ്ങൾക്ക് ഏത് പൊസിഷനാണ് ഇഷ്ടം; റിയാസ് ഖാനെതിരെ നടി ​രേവതി സമ്പത്ത്

വിളിച്ചപ്പോൾ ചോദിച്ചത്‌  സെക്‌സ് ചെയ്യാൻ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങൾക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടർച്ചയായി പറയുകയും ചെയ്തു.

author-image
Anagha Rajeev
New Update
riyas khan
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടൻ റിയാസ് ഖാൻ എതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങൾ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി പറഞ്ഞു.

റിയാസ് ഖാൻ ഫോൺ വിളിച്ച് വൃത്തികേട് പറയുകയാണ് ചെയ്തത്. തന്നോട് ചോദിക്കാതെയാണ് ഒരു ക്യാമറമാൻ അയാൾക്ക് നമ്പർ കൊടുത്തത്. വിളിച്ചപ്പോൾ ചോദിച്ചത്‌  സെക്‌സ് ചെയ്യാൻ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങൾക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടർച്ചയായി പറയുകയും ചെയ്തു. പിന്നെ പറഞ്ഞു നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കുഴപ്പമില്ല. താൻ ഒൻപത് ദിവസം കൊച്ചിയിൽ ഉണ്ട്. നിങ്ങളുടെ ഫ്രന്റ്‌സ് ആരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചുതന്നാൽ മതിയെന്ന് എന്നാണ് രേവതി പറഞ്ഞത്.

നിരവധി പ്രൊഡക്ഷൻ കൺട്രോളർമാർ വിളിച്ച് ചില ആളുകൾക്ക് വഴങ്ങാൻ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സർക്കാർ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാർ ഇത്തരം കാര്യങ്ങളിൽ സീറോയാണെന്നും നടി പറഞ്ഞു.

 

 

Riyaz Khan Revathi Sampath