/kalakaumudi/media/media_files/2025/11/19/supreme-court-2025-11-19-12-09-12.jpg)
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സുപ്രീംകോടതിയിൽ അപ്പീലുമായി വഖഫ് സംരക്ഷണ സമിതി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ.
മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതിൽ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം.
കേരള വഖഫ് സംരക്ഷണ സമിതി, ടി എം അബ്ദുൾ സലാം എന്നിവരാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
