വഖഫ് പരാമര്‍ശം; സുരേഷ്‌ഗോപിക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആര്‍. ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. സുരേഷ്‌ഗോപി മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

author-image
Prana
New Update
suresh gopi

വഖഫ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരേ പോലീസില്‍ പരാതി കോണ്‍ഗ്രസ്. കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആര്‍. ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. സുരേഷ്‌ഗോപി മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമാണു സുരേഷ്‌ഗോപി പറഞ്ഞത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു സുരേഷ്‌ഗോപിയുടെ പരാമര്‍ശം. നാലക്ഷരബോര്‍ഡ് ഭീകരനെ പാര്‍ലമെന്റില്‍ തളയ്ക്കുമെന്നാണ് വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തി സുരേഷ്‌ഗോപി പറഞ്ഞത്.

 

waqf bill Amendment complaint wayanad byelection Suresh Gopi