തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ വാക്‌പോര് ശക്തം

മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു .മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണന്റെ നേതൃത്വത്തിൽ ലാലി ജെയിംസിന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

author-image
Devina
New Update
laliiiii

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ വലിയതരത്തിലുള്ള വാക്‌പോര് ശക്തമായി .

 മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു .

മേയർ- ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനുള്ള പാർട്ടി വിപ്പ് ലാലി ജെയിംസ് ഇതുവരെ കൈപ്പറ്റിയില്ല.

മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണന്റെ നേതൃത്വത്തിൽ ലാലി ജെയിംസിന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഭരണത്തിൽ മുൻപരിചയം ഇല്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചതാണ് ലാലി ജെയിംസിനെ ചൊടിപ്പിച്ചത്.

 പണം വാങ്ങി മേയർ പദവി വിറ്റുവെന്നാണ് ലാലി ആരോപിക്കുന്നത്. നിജിയും ഭർത്താവും എഐസിസി നേതാക്കളെ കണ്ടു.

തന്നെ തഴഞ്ഞത് പണം ഇല്ലാത്തതിനാലാണെന്നും ലാലി ജെയിംസ് ആരോപിക്കുന്നു.

എന്റെ കയ്യിൽ പണമില്ലെന്ന് പാർട്ടി നേതാക്കളെ അറിയിച്ചിരുന്നു. ചില്ലിക്കാശു പോലും ഇല്ലാത്തയാളാണ് താൻ.

അത് ജനങ്ങൾക്കറിയാമെന്ന് ലാലി ജെയിംസ് പറഞ്ഞു.

പ്രവർത്തനം മാത്രമാണ് എന്റെ മുഖമുദ്ര. പൊതുപ്രവർത്തന രംഗത്ത് ഇത്രനാളും പ്രവർത്തിച്ചത് പണം ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടില്ല.

 പൊതുജനങ്ങൾക്ക് വേണ്ടി മാത്രമാണ് ഇന്നുവരെ പ്രവർത്തിച്ചിട്ടുള്ളത്. കെ സി വേണുഗോപാൽ, ദീപാദാസ് മുൻഷി, മാത്യു കുഴൽനാടൻ തുടങ്ങിയവരാണ് നിജി ജസ്റ്റിനു വേണ്ടി മുൻകൈയെടുത്തതെന്നാണ് പറയപ്പെടുന്നത്.

 എന്നാൽ ഇവിടെ അർഹതപ്പെട്ടവർ വേറെയുമുണ്ടെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് പറയാമായിരുന്നു.

 കെ സി വേണുഗോപാലിനും കേന്ദ്രനേതൃത്വത്തിനും തൃശൂരിലെ കാര്യങ്ങൾ അറിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു .

നിജിയും ഭർത്താവും പെട്ടിയുമായി അങ്ങോട്ടോടുന്നു, ഇങ്ങോട്ടോടുന്നു, സൂക്ഷിക്കണം ചേച്ചി എന്നു ചില സഹപ്രവർത്തകർ മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ പെട്ടിയിൽ എന്താണെന്നൊന്നും എനിക്കറിയില്ല. എന്തായാലും തന്റെ കയ്യിൽ പണമൊന്നുമില്ല.

നിജി ഡോക്ടർ തന്റെ പ്രൊഫഷനിൽ നിന്നും കാശ് സമ്പാദിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് വേണ്ടി സമരരംഗത്ത് ഇറങ്ങി സാരി ചുളിയുകയോ, കൈ നനയുകയോ ചെയ്തതായി അറിയില്ല.

 ആ പദവിയുണ്ട്, ഈ പദവിയുണ്ട് എന്നൊക്കെ ആർക്കുവേണമെങ്കിലും എഴുതിപ്പിടിപ്പിക്കാവുന്നതാണ്.

തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ച തേറമ്പിൽ രാമകൃഷ്ണൻ അവസാന നിമിഷമാണ് പാർട്ടി തീരുമാനം അറിയുന്നത്.

 അദ്ദേഹം ആവശ്യപ്പെട്ടിട്ടു പോലും ഡിസിസി നേതൃത്വം നിലപാട് മാറ്റിയില്ലെന്നും ലാലി ജെയിംസ് ആരോപിക്കുന്നു.