വേസ്റ്റത്തോണ്‍ 2025 : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വിദ്യാര്‍ഥികള്‍, കോളേജുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ മുതല്‍ പൊതുജനങ്ങള്‍ വരെയുള്ളവരുടെ ആശയങ്ങള്‍ പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു വേദിയാണ് ഇത

author-image
Biju
New Update
gu

തിരുവനന്തപുരം: മാലിന്യസംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകള്‍ അവതരിപ്പിക്കുന്നതിനുമായി ''വൃത്തി 2025 - ദി ക്ലീന്‍ കേരള കോണ്‍ക്ലേവ്'' ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്നു. 'മാലിന്യമുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായ തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഏകോപന ചുമതല സംസ്ഥാന ശുചിത്വമിഷനാണ്.

ഇതിനോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന 'വേസ്റ്റത്തോണ്‍ 2025' ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 
ഖര ദ്രവ മാലിന്യപരിപാലന മേഖലയിലെ പ്രധാന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നൂതന സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍, കോളേജുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ മുതല്‍ പൊതുജനങ്ങള്‍ വരെയുള്ളവരുടെ ആശയങ്ങള്‍ പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു വേദിയാണ് ഇത്. 
ഖര മാലിന്യ വിഭാഗത്തില്‍ ജൈവ മാലിന്യങ്ങള്‍, പുനരുപയോഗിക്കാ നാവാത്ത പ്ലാസ്റ്റിക് തുടങ്ങി വിവിധതരം ഖര മാലിന്യങ്ങളുടെ സംസ്‌കരണം പാക്കേജിംഗിനായി, പ്ലാസ്റ്റിക് രഹിത മാര്‍ഗങ്ങള്‍ മുതലായ തീമുകളുടെ അടിസ്ഥാനത്തിലാണ് മത്സരം. 

 ദ്രവ മാലിന്യ വിഭാഗത്തില്‍ സുസ്ഥിരവും പ്രകൃതി-സൗഹൃദപരവുമായ മാലിന്യ പരിപാലന മാര്‍ഗങ്ങള്‍, സ്മാര്‍ട്ടും വലുപ്പം കുറഞ്ഞതും കാര്യക്ഷമവുമായ സംവിധാനങ്ങള്‍, മലിനജലത്തില്‍ നിന്നും  വിഭവങ്ങള്‍ വീണ്ടെടുക്കല്‍  എന്നീ തീമുകളുടെ അടിസ്ഥാനത്തിലാണ് മല്‍സരങ്ങള്‍.

വിദ്യാര്‍ത്ഥികള്‍,  സ്റ്റാര്‍ട്ടപ്പുകള്‍, സംഘടനകളും പൊതു ജനങ്ങളും എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. ഓരോ വിഭാഗങ്ങളിലും 1,2,3 സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 1,00,000/ രൂപ, 50,000/ രൂപ 30,000/ രൂപ സമ്മാനമായി ലഭിക്കുന്നതാണ്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി vruthi.in  എന്ന് സൈറ്റില്‍ ഇതു സംബന്ധിച്ച ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
അവസാന തീയതി 23.03.2025. കൂടുതല്‍ വിവരങ്ങള്‍ക്ക്  vruthi.in സന്ദര്‍ശിക്കുക.

 

kerala governement kerala