/kalakaumudi/media/media_files/mHccIIeONz9UmVj86AQf.jpg)
ഈരാറ്റുപേട്ട: ടൂറിസ്റ്റ് കേന്ദ്രമായ തലനാട് ഇല്ലിക്കല്‍കല്ല് ഭാഗത്ത് കടന്നല്‍ ആക്രമണത്തില്‍ ഇരുപതോളം വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. കടന്നല്‍ കുത്തേറ്റവരെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി. ആരുടെയും പരുക്ക് ഗുരുതരമല്ല.സതീഷ് കുമാര്‍ തമിഴ്‌നാട്, ജെറി ചെങ്ങളം, നിവേദ് ടി.ജി കര്‍ണാടക, നിതീഷ് പൊന്‍കുന്നം, അഖിലന്‍ കാക്കനാട്, അമല്‍ സോണി കുറുപ്പന്തറ, നന്തു കാഞ്ഞിരപ്പള്ളി, സാനിയോ ഏലംകുളം, സുധീഷ് കുമാര്‍ തമിഴ്‌നാട്, ഐസക് കോട്ടയം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമല്‍ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ജെറിന ജോയല്‍ കോട്ടയം, ഷിഹാബ് ചേനപ്പാടി, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേര്‍ത്തല തുടങ്ങിയവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.തലനാട് ചോനമല വഴിയിലൂടെയാണ് ഇവര്‍ ഇല്ലിക്കല്‍ കല്ലിലേക്ക് എത്തിയത്. മുകളിലേയ്ക്ക് കയറുന്നതിനിടെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളില്‍ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാന്‍ കാരണമായി കുത്തേറ്റവര്‍ പറയുന്നത്. കുത്തേറ്റവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ സമീപത്തെ വ്യപാരികളും നാട്ടുകാരും ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയും വിവരമറിഞ്ഞ് ഈരാറ്റുപേട്ടയില്‍നിന്നെത്തിയ ടീം നന്മക്കൂട്ടത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഇടുങ്ങിയ വഴിയിലൂടെ വളരെ സാഹസികമായാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
