27 മുതൽ 29 വരെ ജലവിതരണം മുടങ്ങും; മുൻകരുതലുകൾ സ്വീകരിക്കണം, മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി

27 മുതൽ 29 വരെ ജലവിതരണം മുടങ്ങും; മുൻകരുതലുകൾ സ്വീകരിക്കണം, മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി ജലവിതരണം മുടങ്ങും;മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി

author-image
Sukumaran Mani
New Update
Water authority

Water system

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അരുവിക്കരയിൽ  നിന്നു മൺവിള ടാങ്കിലേക്കുള്ള 900 എംഎം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച രൂപപ്പെട്ടതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ 27/04/2024 രാവിലെ 6 മണി മുതൽ 29/04/2024 രാവിലെ 6 മണി വരെ ജലവിതരണം മുടങ്ങും.

മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക.

ഉയർന്ന പ്രദേശങ്ങളിൽ 30/04/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് 

എൻജിനീയർ അറിയിച്ചു.

water authority trivandrum