വയനാട്: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയാണ് വയനാട് ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി കടന്നു വന്നതോടുകൂടി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥാനം ഈ മണ്ഡലത്തിനുണ്ട്. 2009ൽ നിലവിൽ വന്ന ഈ മണ്ഡലത്തിനു വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഉണ്ട്. 2009 മുതൽ 2024 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യുഡിഎഫിനോട് കൂടെ നിന്ന ചരിത്രമാണ് വയനാടിന് പറയാനുള്ളത്.
2024 ൽ വയനാട്, റായ്ബറേലി എന്നീ രണ്ടുമണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി രാജി വച്ചത് ഉപതെരഞ്ഞെടുപ്പിന് കാരണമായി. ഐ എൻ സിയുടെ പ്രിയങ്ക ഗാന്ധി, സി പി ഐയുടെ സത്യൻ മൊകേരി, ബിജെപിയുടെ നവ്യ ഹരിദാസ് തുടങ്ങിയവരായിരുന്നു ഇവിടെ സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥിയെ നിർണയിച്ച നാൾ മുതൽ ചിത്രം തെളിഞ്ഞ മണ്ഡലമാണ് വയനാട്.പ്രിയങ്കയുടെ ഭൂരിപക്ഷം എത്രയാണെന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്.
കന്നിയങ്കത്തിൽ വൻ വിജയമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ഇടതിനും ബിജെപിക്കും വോട്ടു കുറഞ്ഞു. വോട്ടിന്റെ 4,08,036 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രിയങ്കയുടെ ജയം. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ 3,34,422 വോട്ടിന്റെ ഭൂരിപക്ഷത്തെയാണ് പ്രിയങ്ക നിഷ്പ്രയാസം മറികടന്നത്.സിപിഐ യിലെ സത്യൻ മൊകേരിക്ക് 2,074,01 വോട്ടാണ് ലഭിച്ചത്. ബിജെപിയിലെ നവ്യ ഹരിദാസ് 1,08,080 വോട്ടുകൾ നേടി
2014 ൽ കോൺഗ്രസിന്റെ വിജയശതമാനം കുറച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകൾ നിലനിർത്തനാണ് സത്യൻ മൊകേരി ശ്രമിച്ചത്.എന്നാൽ വഖഫ് പ്രശനമുൾപ്പടെ ഉന്നയിച്ച് ക്രിസ്ത്യൻ വോട്ടർമാർ ഉൾപ്പടെ ഉള്ളവരിലേക്ക് എത്തുന്ന താരത്തിലുള്ള പ്രചാരണ തന്ത്രങ്ങളാണ് എൻഡിഎ സ്ഥാനാർഥി നടത്തിയത്. എന്നാൽ ഇവയൊന്നും തന്നെ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിനു മുൻപിൽ വിലപ്പോയില്ല.