വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വിഷം കഴിച്ച നിലയില്‍ വീട്ടിനുള്ളിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
വിഷം കഴിച്ച ഇരുവരെയും ഉടന്‍ തന്നെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലുള്ള ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.
സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ഉയരുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍. എം വിജയന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനാണ്.
വയനാട് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍
വിഷം കഴിച്ച നിലയില്‍ വീട്ടിനുള്ളിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
New Update