/kalakaumudi/media/media_files/2025/02/18/XDw6nm5fZInGOkZvJMBP.jpg)
കല്‍പറ്റ: വയനാട് കമ്പമലയില്‍ തീയിട്ട സംഭവത്തിലെ പ്രതി സുധീഷിനെ പിടികൂടിയത് അതിസാഹസികമായിട്ടാണെന്ന് വംനവകുപ്പ് ഉദ്യോഗസ്ഥര്‍. രക്ഷപ്പെടാന്‍ പ്രതി സുധീഷ് ആനക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറിയെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
പിന്നാലെയെത്തിയവര്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കഞ്ചാവ് നട്ടുവളര്‍ത്തിയത് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ സുധീഷ്. കമ്പമലയില്‍ തീയിട്ട സംഭവത്തില്‍ മുത്തുമാരി സ്വദേശി സുധീഷിനെ ഇന്ന് വൈകിട്ടോടെയാണ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.
തീപിടുത്തത്തില്‍ 12 ഹെക്ടറാണ് കത്തി നശിച്ചത്. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സ്വാഭാവികമായുളള തീപിടുത്തമല്ല, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.