തിരച്ചിൽ ആറാംദിനത്തിലേക്ക്;  കാണ്ടെത്താനുള്ളത് 200 ലേറെ പേരെ; മരണം 357

വയനാട്ടിലെ ദുരന്തത്തിൽ അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാർ പുഴയിൽ നിന്നും ഇതുവരെ 198 മൃതദേഹങ്ങളാണ് ലഭിച്ചത്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.

author-image
Anagha Rajeev
New Update
wayand latest
Listen to this article
0.75x1x1.5x
00:00/ 00:00

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ആറാംദിനത്തിലേക്ക് കടന്നു. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 1264 പേർ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുക. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധനയ്ക്കായി ഉപയോഗിക്കും. ദുരന്തത്തിന്റെ വ്യാപ്തി അറിയാൻ പ്രദേശത്ത് ഡ്രോൺ സർവേയും നടത്തും.

ചൂരൽമലയിൽ രാവിലെ കനത്ത മഴയാണ്. ഉരുൾപൊട്ടലിൽ മരണം 357 ആയി. 206 ഓളം പേരെ കാണാനില്ല. ഇന്നലെ 18 മൃതദേഹങ്ങളാണ് ലഭിച്ചത്. 73 മൃതദേഹങ്ങളുംവയനാട്ടിലെ ദുരന്തത്തിൽ അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാർ പുഴയിൽ നിന്നും ഇതുവരെ 198 മൃതദേഹങ്ങളാണ് ലഭിച്ചത്.  132 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.

ചാലിയാറിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭാഗങ്ങളിൽ ഇന്നും പരിശോധന തുടരും. തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നുണ്ടായേക്കും.

Wayanad landslide