വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി; യാത്രയയപ്പ് നൽകി സർക്കാർ

ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് സൈന്യം നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.

author-image
Anagha Rajeev
New Update
army-wayanad
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും മടങ്ങിയത്. ദുരന്ത മുഖത്ത്  പ്രവർത്തിച്ച സൈന്യത്തിന് സർക്കാർ യാത്രയയപ്പ് നൽകി. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രം ദുരന്ത ഭൂമിയിൽ തുടരും.

ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് സൈന്യം നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. അതേസമയം സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും നന്ദിയറിയിച്ചു. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവർത്തിച്ചു. ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു.

സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രമാണ് ദുരന്ത ഭൂമിയിൽ തുടരുക. ഹെലികോപ്റ്റർ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്താനുമുള്ള ടീം മാത്രം വയനാട്ടിൽ നിൽക്കും. തിരച്ചിലിന് എൻഡിആർഎഫ്,അഗ്നിശമനസേന തുടങ്ങിയവർ മാത്രം വയനാട്ടിൽ പ്രവർത്തിക്കും.

അതേസമയം വായനാട്ടിലേക്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 

Wayanad landslide