/kalakaumudi/media/media_files/ztZVEurFnojFm0PtEZxT.jpg)
മേപ്പാടി: വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ 250ലേറെ മരണം. 280 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യത.
അതേസമയം, ദുരന്തഭൂമിയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. സൈന്യത്തിൻറെ നേതൃത്വത്തിൽ താൽക്കാലിക ബെയ്‍ലി പാലം നിർമാണം ഇന്നലെ രാത്രിയും തുടർന്നു. ഇന്ന് പാലം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 24 ട​ൺ ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള പാ​ല​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മു​ണ്ട​ക്കൈ​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭാ​ര​മേ​റി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​നാ​വും. ചൂ​ര​ൽ​മ​ല അ​ങ്ങാ​ടി​യോ​ട് ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​തോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ ഒ​റ്റ​പ്പെ​ട്ട​ത്.
മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ര​സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച മൂ​ന്ന് സ്നി​ഫ​ർ നാ​യ്ക്ക​ൾ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ എ​ത്തി. മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.