മുണ്ടക്കൈയിൽ ശരീരത്തിൻറെ പകുതിയോളം ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷിക്കാൻ ശ്രമം തുടരുന്നു

പ്രദേശത്തുള്ളവർ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചിൽ തുടരുന്നതും തടസമായിരിക്കുകയാണ്. പാറക്കെട്ടിൽ പിടിച്ചുനിൽക്കാൻ ആളുകൾ വിളിച്ചുപറയുന്നുണ്ട്.മേപ്പാടി മുണ്ടക്കൈ സർക്കാർ യുപി സ്കൂളിന് സമീപത്താണ് കുടുങ്ങി കിടക്കുന്നത്.

author-image
Greeshma Rakesh
New Update
man stuck in mud

man stuck in mud

Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിലുണ്ടായ ചെളിയിൽ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം തുരുന്നു.ശരീരത്തിൻറെ പകുതിയോളം ചെളിയിൽ പുതുഞ്ഞി കിടക്കുന്ന നിലയിലാണ്.മലവെള്ളപ്പാച്ചിലിൽ പൂർണമായും ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയത്തേയ്ക്ക്  രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചിൽ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിനുള്ള മറ്റൊരു വെല്ലുവിളി. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആർക്കും എത്താനാകാത്തതാണ് ആശങ്ക.

മുണ്ടക്കൈ ബ്ലോക്ക് പഞ്ചായത്തംഗം രാഘവൻ ആണ്  ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകിയത്. സ്ഥലത്തേക്ക് എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തകരും ഉടനെത്തുമെന്നാണ് വിവരം. ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകൾക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ പറഞ്ഞു. നിരവധി വീടുകൾ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോൾ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്.

ഇതിനിടയിലാണ് ഒരാൾ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്തുള്ളവർ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചിൽ തുടരുന്നതും തടസമായിരിക്കുകയാണ്. പാറക്കെട്ടിൽ പിടിച്ചുനിൽക്കാൻ ആളുകൾ വിളിച്ചുപറയുന്നുണ്ട്.മേപ്പാടി മുണ്ടക്കൈ സർക്കാർ യുപി സ്കൂളിന് സമീപത്താണ് കുടുങ്ങി കിടക്കുന്നത്.

 

 

 

 

Wayanad landslide