വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ ഫണ്ട് ശേഖരണം രണ്ട് ദിവസം കൊണ്ട് തന്നെ 4.23 കോടി കവിഞ്ഞു. പത്ത് രൂപ മുതൽ 50 ലക്ഷം രൂപവരെയാണ് മണിക്കൂറിൽ എത്തികൊണ്ടിരിക്കുന്നത്. പ്രത്യേക ആപ്പ് വഴിയാണ് തുകകൾ സ്വീകരിക്കുന്നത്.
മലപ്പുറം ജില്ലയിൽ നിന്നുമാത്രം 1.95 കോടി രൂപ പുനരധിവാസ ഫണ്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തുന്ന അതേ തുക ശേഖരിക്കാൻ മുസ്ലീം ലീഗിനായിട്ടുണ്ട്. ദുരന്ത ഭൂമിയായ വയനാടിന് വേണ്ടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്.
ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത വയനാട്ടിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുമായി ചേർന്ന് പി.കെ ബഷീർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക സമിതിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.