ഉറ്റവരെ തേടി ബന്ധുക്കൾ; കണ്ണീർ നോവായി വയനാട്

ഉൾപെട്ടലിൽ മരിച്ച ബന്ധുക്കളെ തിരഞ്ഞുള്ള ആർത്തനാദവും, കണ്ണീരും കൊണ്ട് വീർപ്പുമുട്ടുകയാണ് മേപ്പാടി ഗവ: ആശുപത്രി. ഉരുൾപെട്ടലിൽ മരിച്ചവരെ തിരിച്ചറിയാനാവാതെ പ്രയാസെ ടുന്നവരുടെ മുഖമാണ് എങ്ങും ആശങ്ക കൾ നിറയുന്ന മണിക്കൂറുകളാണ് ഇവിടെ കടന്നുപോവുന്നത്.

author-image
Sidhiq
New Update
death rate
Listen to this article
0.75x1x1.5x
00:00/ 00:00

മേപ്പാടി: ഉൾപെട്ടലിൽ മരിച്ച ബന്ധുക്കളെ തിരഞ്ഞുള്ള ആർത്തനാദവും, കണ്ണീരും കൊണ്ട് വീർപ്പുമുട്ടുകയാണ് മേപ്പാടി ഗവ: ആശുപത്രി. ഉരുൾപെട്ടലിൽ മരിച്ചവരെ തിരിച്ചറിയാനാവാതെ പ്രയാസെ ടുന്നവരുടെ മുഖമാണ് എങ്ങും ആശങ്ക കൾ നിറയുന്ന മണിക്കൂറുകളാണ് ഇവിടെ കടന്നുപോവുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന വാത്ത വിധം വികൃതമായിട്ടുണ്ട്. ആരോഗ്യ വകുപ്പും, മേപ്പാടി വിംസും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോവുന്നുണ്ട്

ഇതിനിടെ കനത്ത മഴയെ അതിജീവിച്ച് രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമായി. എട്ടുമണിക്കൂർ ചളിയിൽ പൂണ്ടു കിടന്ന യുവാവിനെ രക്ഷാസംഘം രക്ഷപെടുത്തി. ദൗത്യസംഘം താൽക്കാലിക വഴികൾ സ്ഥാപിച്ച് കൂടുതൽ പേരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു വരികയാണ്

wayanad landslide Wayanad landslide