
wayanad landslide
മാനന്തവാടി: വയനാട് മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 90 മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്.നൂറിലേറെ പേർ മണ്ണിനടിയിലെന്നും റിപ്പോർട്ടുണ്ട്. ഇനിയും മരണസഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.പരിക്കേറ്റ നൂറിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. കൽപറ്റ ഗവൺമെൻറ് ആശുപത്രിയിൽ 12 പേരും വിംസ് ആശുപത്രിയിൽ 80 പേരും മേപ്പാടി കമ്യൂണിറ്റി ഹെൽത് സെൻററിൽ 27 പേരും ചികിത്സിയിലാണ്. ഇതിൽ ഒമ്പത് പേരെ വിംസ് ആശുപത്രിയിലെ ഐ.സി.യിൽ പ്രവേശിപ്പിച്ചു.
ഇപ്പോഴും നിരവധി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ സാധിക്കാത്തതാണ് നിലവിലെ ആശങ്ക.ഇന്ന് പുലർച്ചെ 2 മണിയോടെയാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്.അതെസമയം പല സ്ഥലങ്ങളിലും ആൾക്കാർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം പറഞ്ഞു.ചൂരൽമല പാലം തകർന്നതോടെ മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങൽ ഒറ്റപ്പെട്ടു നിൽക്കുന്നതായാണ് വിവരം.
ദുരന്തത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ 200 അംഗ സൈനിക സംഘം വെള്ളാർമലയിൽ എത്തിയിട്ടുണ്ട്.കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സി) സെന്ററിൽ നിന്നുള്ള രണ്ട് കരസേനയുടെ രണ്ട് വിഭാഗമാണ്
സ്ഥലത്തെത്തിയത്.അതെസമയം കണ്ണൂരിലെ സൈനിക ആശുപത്രിയിൽ നിന്നുള്ള ഡോക്ടമാരുടെ സംഘവും സൈന്യത്തിന് ഒപ്പം വയനാട്ടിൽ എത്തിയതായി ഡിഫൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു.
കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്. 250 ഓളം പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.പ്രദേശത്ത് എൻഡിആർഎഫിന്റെയും അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തം പുരോഗമിക്കുകയാണ്. മുണ്ടകൈ മേഖലയിൽ എത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘം. നിലവിൽ മരണസംഖ്യ 67 ആയി. നൂറുകണക്കിന് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ആശങ്കയായി കനത്തമഴയും തുടരുകയാണ്.