വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ്; സീറ്റ് വിട്ടു നല്‍കാമെന്ന് സിപിഐ

വയനാട് ലോക്സഭ ഉപ തിരഞ്ഞെടുപ്പിൽ ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്

author-image
Sidhiq
New Update
ലോക്‌സഭാ തിരഞ്ഞെടുപ്പ്; രണ്ട് സീറ്റില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പരിഗണനയില്‍

പ്രിയങ്കാ ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപ്പറ്റ: രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. എഐസിസി ജനൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ക്യാമ്പുകൾ ഉണർന്നു കഴിഞ്ഞു. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കിട്ടിയ തകർപ്പൻ ജയവും കോൺഗ്രസ് ക്യാമ്പിൽ ആവേശം പകരുന്നുണ്ട്. വയനാട്ടിലെ മൂന്നും മലപ്പുറം ജില്ലയിലെ മൂന്നും കോഴിക്കോട് ജില്ലയിലെ ഒന്നും നിയമസഭ മണ്ഡലങ്ങളാണുള്ളത്. നാലിടത്ത് യുഡിഎഫ് എം എൽ എ മാരും മൂന്നിടത്ത് എൽഡിഎഫ് എം എൽ എ മാരുമാണ്. മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എൽഡിഎഫും, സുൽത്താൻബത്തേരി, കൽപ്പറ്റ ഏറനാട്, വണ്ടൂർ എന്നിവിടങ്ങളിൽ യു.ഡി എഫുമാണ്. നഗരസഭകൾ ഉൾപ്പെടെ 56 തദ്ദേശസ്ഥാപനങ്ങൾ മണ്ഡലത്തിൻ്റെ പരിധിയിലുണ്ട്.

ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 1300 ലധികം ബൂത്ത് കമ്മിറ്റികളാണ് കോൺഗ്രസിനുള്ളത്. ബൂത്ത് തല യോഗങ്ങൾ വയനാട്ടിൽ തുടക്കം കുറിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, എപി അനിൽകുമാർ എംഎൽഎ, അബ്ബാസലി ശിഹാബ് തങ്ങൾ, സിപിെ ചെറിയ മുഹമ്മദ് എന്നിവർ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

അതിനിടെ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ച് തീരുമാനമാനമായില്ല. നിലവിൽ സി പി ഐയാണ് മൽസരിക്കുന്നത്. വയനാട് സീറ്റിൽ മത്സരിക്കാൻ സിപിഐ വയനാട് നേതൃത്വം വിമുഖത പ്രകടിപ്പിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ   ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്. ദേശീയ നേതാവ് വന്നു മൽസരിച്ചിട്ടും കമ്മിറ്റികൾ വേണ്ട വിധം പ്രവർത്തിച്ചില്ലെന്നും വിമർശനമുയർന്നു. സീറ്റ് വെച്ചു മാറാൻ നേതൃത്വം തയ്യാറാവന്നമെന്നും കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നതായി സൂചനയുണ്ട്. ജില്ലയിൽ പൊതു സമ്മതരായ സ്വതന്ത്രരെയൊ, സി കെ ശശീന്ദ്രൻ  പി കൃഷ്ണപ്രസാദ് എന്നിവരെ പരിഗണിക്കുന്നത് കൂടുതൽ ഗുണകരമാവുകയെന്നും പൊതുവികാരം ഉയർന്നത്. 30 ന് നടക്കുന്ന എൽ ഡി എഫ് യോഗത്തിനു ശേഷം മാത്രമെ സ്ഥാനാർത്ഥി ചിത്രം വ്യക്തമാവുകയുള്ളു. സന്ദീപ് വാര്യരെയാണ് ബി.ജെ പി പരിഗണിക്കുന്നത്.