വയനാട്ടില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

ജോയിന്റ് കൗണ്‍സില്‍ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ ശ്രമം

author-image
Biju
New Update
tyrd

വയനാട്: പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയില്‍ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജോയിന്റ് കൗണ്‍സില്‍ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ ശ്രമം. 

ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നല്‍കിയ ജീവനക്കാരിയെ വനിതാ കമ്മീഷന്റെ സിറ്റിങ്ങില്‍ വച്ചും മോശമായി ചിത്രീകരിച്ചു എന്ന് സഹപ്രവര്‍ത്തകയും ആരോപിച്ചു. വയനാട് കളക്ടറേറ്റില്‍ എന്‍ജിഒ യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി.

wayanad