റാഗിങ്ങിന്‍റെ പേരിൽ മർദനം: 6 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാർഥിയെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

author-image
Vishnupriya
Updated On
New Update
ra

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ബത്തേരി: വയനാട് മൂലങ്കാവ് സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിയായ അമ്പലവയൽ സ്വദേശിയായ ശബരിനാഥിനെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളി ലാണ് കേസ് എടുത്തിട്ടുള്ളത്. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനെയാണു കഴിഞ്ഞ ദിവസം കത്രികകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്.

ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മർദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാർഥിയെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ബത്തേരി പൊലീസാണു കേസ് അന്വേഷിക്കുന്നത്.

wayanadu ragging case