വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്

ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.

author-image
Biju
Updated On
New Update
rtfusrfyury

Wayanad

ാനന്തവാടി : വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ (45) ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. 

കാട്ടില്‍ പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതെയുള്ളു. കോണിച്ചിറയില്‍ കണ്ട കടുവതന്നെയാണോ ഇതെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇന്നലെ പുലര്‍ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തില്‍ ഈ കടുവ വീണ്ടും എത്തിയതായി നിഗമനമുണ്ട്. കടുവയെ മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരിക്കെയാണ് പുതിയ സംഭവം കൂടി ഉണ്ടായിരിക്കുന്നത്. വനം മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ്.

ഇന്നലെ പുലര്‍ച്ചെയാണ് കേണിച്ചിറയിലെ പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തിലെ രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നത്. രാത്രി കിഴക്കേല്‍ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു. കേണിച്ചിറയില് മൂന്ന് പശുക്കളെയാണ് ഒറ്റ രാത്രികൊണ്ട് കടുവ കൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില് കടുവയെ ഉടന് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര് ബീനാച്ചി-പനമരം റോഡ് ഉപരോധിച്ചിരുന്നു. പശുക്കളുടെ ജഡവുമായെത്തിയായിരുന്നു പ്രതിഷേധം. സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ജിത്ത് ജനപ്രതിനിധികളുമായും പ്രതിഷേധക്കാരുമായും ചര്‍ച്ച നടത്തിയിരുന്നു. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു 30000 രൂപ ഇന്ന്് മുതല്‍ കര്‍ഷകര്‍ക്ക് നല്‍കാനിരിക്കെയായിരുന്നു പുതിയ സംഭവം.

 

wayanad