ആര്‍ആര്‍ടി സംഘാംഗത്തിന് പരിക്ക്

വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

author-image
Biju
New Update
hjjll

Wayanad

മാനന്തവാടി : പഞ്ചാരകൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആര്‍ആര്‍ടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യക്കാണ് പരിക്കെന്നാണ് പുറത്ത് വരുന്ന വിവരം. ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. 

ഇയാളെ കാടിന് പുറത്തേക്ക് കൊണ്ടുവരികയാണ്. തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. 

വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

wayanad