വയനാട് ഉരുൾപൊട്ടൽ ;ദുരിത ബാധിതർക്ക് ആശ്വാസം, ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്

വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് അറിയിച്ചു. ബാങ്കിന്റെ ഭരണസമിതി യോഗത്തിലാണ് തീരുമാനം.

author-image
Greeshma Rakesh
Updated On
New Update
wayanad-tragedy-kerala-bank-has-written-off-loans-at-churalmala-branch

wayanad tragedy kerala bank has written off loans at churalmala branch

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് അറിയിച്ചു. ബാങ്കിന്റെ ഭരണസമിതി യോഗത്തിലാണ് തീരുമാനം.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലൈ 30 ന് നൽകിയിരുന്നു. കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചു.



kerala bank Wayanad landslide